| Online press releases from Directorate, Thiruvananthapuram |
|
കണ്ടിജന്റ് എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് മറ്റ് പ്രോവിഡന്റ് സ്കീമുകളിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ |
|
കേരള പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഫുള്‍ടൈം ജീവനക്കാരായി ഉദ്യോഗക്കയറ്റം ലഭിച്ചാലുടന്‍ ജനറല്‍ പ്രോവിഡന്റ് ഫണ്ടിലെ അംഗത്വത്തിനായി ഫാറം നമ്പര്‍ ഒന്നില്‍ പ്രൊമോഷന്‍ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. പാര്‍ട്ട്ടൈം കണ്ടിജന്റ് എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിലെ ഒരു വരിക്കാരന്‍, ഫുള്‍ടൈം തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോഴോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു വകുപ്പിലോ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ കീഴിലോ കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ 1860 ലെ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ടിന്റെ കീഴില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സംഘടനയുടെയോ ഉടമയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ എയ്ഡഡ് സ്കൂള്‍ സര്‍വ്വീസിലോ, ഉദ്യോഗത്തിന് ഏതെങ്കിലും ഭംഗം കൂടാതെയും സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടുകൂടിയും, നിയമനം സ്വീകരിക്കുന്നതിന് രാജിവയ്ക്കുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്തയുടനെ, കേന്ദ്രസര്‍ക്കാരോ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരോ പൊതുവെയോ പ്രത്യേകമോ ആയ ഉത്തരവ് മുഖേന വരിസംഖ്യകളും പലിശയും മാറ്റുന്നതിന് സമ്മതിക്കുന്നെങ്കില്‍, അയാള്‍ അടച്ചിട്ടുള്ള വരിസംഖ്യകള്‍ അതിന്‍മേലുള്ള പലിശസഹിതം പുതിയ ഫണ്ടിലേയ്ക്ക് മാറ്റുന്നതിന് അപേക്ഷ ഓഫീസ് തലവന് സമര്‍പ്പിക്കണം. വരിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ച തീയതി മുതല്‍ രണ്ടാഴ്ചയ്ക്കകം ആഫീസ് തലവന്‍ അത് പ്രോവിഡന്റ് ഫണ്ട് മാറ്റുന്നതിനാവശ്യമായ പ്രമാണങ്ങള്‍ സഹിതം, പുതിയ വകുപ്പുമായോ സര്‍ക്കാരുമായോ ഏകാംഗീകൃത നികായവുമായോ മാറ്റുന്ന പ്രശ്നം കൈകാര്യം ചെയ്യുന്നതിനുതകത്തക്കവണ്ണം അക്കൌണ്ട് ഓഫീസര്‍ക്ക് അയയ്ക്കണം. വിശദവിവരങ്ങള്‍ www.prd.kerala.gov.in വെബ്സൈറ്റില്‍ whatsnewലിങ്കില്‍ അറിയാം. പി.എന്‍.എക്സ്.1303/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |