| Online press releases from Directorate, Thiruvananthapuram |
|
രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനം |
|
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേയ്ക്ക് 2013 ജൂണില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനത്തിന് അര്‍ഹത. 2013 ജനുവരി ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ളാസില്‍ പഠിക്കുകയോ ഏഴാം ക്ളാസ് പാസായിരിക്കുകയോ വേണം. 2000 ജനുവരി രണ്ടിന് മുമ്പോ 2001 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവര്‍ അര്‍ഹരല്ല. അപേക്ഷയോടൊപ്പം സ്ഥലത്തെ ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യണം. അഡ്മിഷന്‍ നേടിയതിനു ശേഷം ജനനതീയതിയില്‍ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും വിവരങ്ങളും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍-248003 വിലാസത്തില്‍ ദി കമാന്‍ഡന്റ്, ആര്‍.ഐ.എം.സി., ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ (ബാങ്ക് കോഡ് 01576) ഡെറാഡൂണ്‍ വിലാസത്തില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകരുടെ അപേക്ഷകള്‍ 2012 മാര്‍ച്ച് 31 ന് മുമ്പ് സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ താഴെപറയുന്ന രേഖകള്‍ സഹിതം അയയ്ക്കണം. പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള മൂന്ന് ഫോട്ടോകള്‍ ഒരു കവറില്‍ ഉള്ളടക്കം ചെയ്യണം, ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകള്‍, കുട്ടി പഠിക്കുന്ന സ്കൂളിലെ മേലധികാരിയുടെ കത്തും ഫോട്ടോ സാക്ഷ്യപ്പെടുത്തിയതും, കമാന്‍ഡന്റ്, ആര്‍.ഐ.എം.സി. ഡെറാഡൂണ്‍ എന്ന പേരില്‍ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ (ബാങ്ക് കോഡ് 01576) ഡെറാഡൂണ്‍ വിലാസത്തില്‍ മാറാവുന്ന 50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ അഞ്ച് രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്) ഉള്ളടക്കം ചെയ്യണം. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പി.എന്‍.എക്സ്.1305/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |