Online press releases from Directorate, Thiruvananthapuram

ചര്‍ച്ച നടത്തി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വിഷയങ്ങളില്‍ കേരളത്തിന്റെ മുന്‍ഗണനകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര പ്ളാനിങ് കമ്മീഷന്‍ അംഗം സെയ്ദാ ഹമീദുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ ആരോഗ്യം, വനിതാ ശിശുക്ഷേമം, സാമൂഹ്യക്ഷേമം, പട്ടികജാതി-വര്‍ഗക്ഷേമം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.സി.ജോസഫ്, അടൂര്‍ പ്രകാശ്, പ്ളാനിങ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍, പ്ളാനിങ് ബോര്‍ഡ് അംഗം സി.പി.ജോണ്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എന്‍.എക്സ്.1307/12

Maintained by Web & New Media Division, Information & Public Relations Department