Online press releases from Directorate, Thiruvananthapuram

നിയമസഭാ സമ്മേളനം മാര്‍ച്ച് ഒന്നിന്

പതിമൂന്നാം നിയമസഭയുടെ നാലാം സമ്മേളനം മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പതിന് സംസ്ഥാന ഗവര്‍ണ്ണറുടെ അധികചുമതല വഹിക്കുന്ന കര്‍ണ്ണാടക ഗവര്‍ണ്ണര്‍ എച്ച്.ആര്‍.ഭരദ്വാജിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. (ഒന്നാം സമ്മേളനം-2011 ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 20 വരെയും, രണ്ടാം സമ്മേളനം-2011 സെപ്തംബര്‍ 26 മുതല്‍ നവംബര്‍ നാല് വരെയും, മൂന്നാം സമ്മേളനം 2011 ഡിസംബര്‍ ഒമ്പതിനും ആയിരുന്നു) മാര്‍ച്ച് രണ്ടിന് രാവിലെ ഒമ്പതിന് ഗവര്‍ണ്ണര്‍ എം.ഒ.എച്ച്. ഫറൂക്കിന്റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടക്കും. മാര്‍ച്ച് അഞ്ച്, ആറ്, എട്ട് തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. മാര്‍ച്ച് ഏഴിനും, ഒമ്പത് മുതല്‍ 18 വരെയും, മാര്‍ച്ച് 30 നും സഭ ചേരില്ല. മാര്‍ച്ച് 19 ന് രാവിലെ ഒമ്പതിന് 2012-13 വര്‍ഷത്തേക്കുള്ള ബഡ്ജറ്റും വോട്ട് ഓണ്‍ അക്കൌണ്ടും അവതരിപ്പിക്കും. 2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ ഫൈനല്‍ സ്റേറ്റ്മെന്റും ധനകാര്യമന്ത്രി മേശപ്പുറത്ത് വെയ്ക്കും. മാര്‍ച്ച് 20 ന് 2011-12 ലെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യാര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. മാര്‍ച്ച് 21, 22, 26 ദിവസങ്ങളില്‍ ബഡ്ജറ്റ് പൊതുചര്‍ച്ച നടക്കും മാര്‍ച്ച് 23 അനൌദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. മാര്‍ച്ച് 27 ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. മാര്‍ച്ച് 28, 29 ഏപ്രില്‍ രണ്ട്, മൂന്ന്, നാല് ദിവസങ്ങള്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. മാര്‍ച്ച് 28 ഉച്ചയ്ക്ക് ശേഷം 12.30 മുതല്‍ 1.30 വരെ 2011-12 വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാബയ്യര്‍ത്ഥനകള്‍ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും 29 ഉച്ചയ്ക്ക് ശേഷം 12.30 മുതല്‍ 1.30 വരെ 2012 -ലെ ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൌണ്ട്) ബില്ലും സഭ പരിഗണിക്കും. പി.എന്‍.എക്സ്.1309/12

Maintained by Web & New Media Division, Information & Public Relations Department