Online press releases from Directorate, Thiruvananthapuram

ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് ശാക്തീകരണ പരിപാടി

കേരളത്തിലെ ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളുടെ രണ്ടാമത്തെ ബാച്ചിന്റെ ശാക്തീകരണ പരിപാടി മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ സീമാറ്റ്-കേരള കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിദ്യാഭ്യാസ മാനേജ്മെന്റ്, ക്വാളിറ്റേറ്റീവ് റിസര്‍ച്ച്, ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച്, മോട്ടിവേഷന്‍ ആന്റ് സോഫ്റ്റ് സ്കില്‍ ഡവലപ്പ്മെന്റ് വിഷയങ്ങളിലാണ് ക്ളാസുകള്‍ എടുക്കുന്നത്. പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ച ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പത് മണിക്ക് പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് സീമാറ്റ്-കേരള ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്സ്.1310/12

Maintained by Web & New Media Division, Information & Public Relations Department