| Online press releases from Directorate, Thiruvananthapuram |
|
കക്ഷിനേതാക്കളുടെ യോഗം |
|
മാര്‍ച്ച് ഒന്നിനാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അഭ്യര്‍ത്ഥിച്ചു. നിയമസഭാ സമ്മേളനത്തിന്റെ മുന്നോടിയായി ചേര്‍ന്ന സഭയിലെ കക്ഷിനേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രി കെ.എം.മാണി, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് വിവിധ കക്ഷിനേതാക്കളായ എ.എ.അസീസ്, മാത്യു ടി.തോമസ്, വി.എസ്.സുനില്‍കുമാര്‍, എ.കെ.ശശീന്ദ്രന്‍ പങ്കെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവശ്യമായ സഹകരണം എല്ലാ കക്ഷികളില്‍ നിന്നുമുണ്ടാകുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കി. ദൃശ്യ-ശ്രവ്യ-ശബ്ദ സംവിധാനങ്ങള്‍ നവീകരിച്ച സഭയിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്. സഭയിലെ നവീകരണം സ്പീക്കറും മറ്റുള്ളവരും പരിശോധിച്ചു. പി.എന്‍.എക്സ്.1316/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |