Online press releases from Directorate, Thiruvananthapuram

ധനമന്ത്രിയുടെ അനുശോചനം

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഐ. എ.എന്‍.എസിന്റെ എഡിറ്ററുമായ ജോര്‍ജ്ജ് ജോസഫിന്റെ നിര്യാണത്തില്‍ ധനമന്ത്രി കെ.എം.മാണി അനുശോചിച്ചു. ഒരു കാലത്ത് കാശ്മീറിലെ വിശേഷങ്ങള്‍ നാം അറിഞ്ഞത് ജോര്‍ജ്ജ് ജോസഫിന്റെ തൂലികയിലൂടെയായിരുന്നു. നമ്മുടെ രാജ്യം കണ്ടിട്ടുള്ള പ്രതിഭാധനരായ പത്രപ്രവര്‍ത്തകരില്‍ പ്രമുഖനാണ് അദ്ദേഹം. ദീര്‍ഘദൃഷ്ടിയുള്ള പത്രപ്രവര്‍ത്തകരില്‍ പ്രധാനിയാണ് ജോര്‍ജ് ജോസഫ്. അദ്ദേഹത്തിന്റെ ദേഹവിയോഗം ഇന്ത്യന്‍ പത്രലോകത്തിന് തീരാനഷ്ടംതന്നെയാണെന്ന് മന്ത്രി പറഞ്ഞു. പി.എന്‍.എക്സ്.1322/12

Maintained by Web & New Media Division, Information & Public Relations Department