Online press releases from Directorate, Thiruvananthapuram

ആര്‍മി സിവില്‍ മോട്ടോര്‍ ഡ്രൈവര്‍ ഒഴിവ്

കോഴിക്കോട് ആസ്ഥാനമായ ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ ജനറല്‍ വിഭാഗത്തിനായി സംവരണം ചെയ്ത സിവില്‍ മോട്ടോര്‍ ഡ്രൈവറുടെ ഒരു സ്ഥിരം ഒഴിവുണ്ട്. 18 നും 27 നും മധ്യേ പ്രായമുള്ള (സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് 40 വയസ്) എസ്.എസ്.എല്‍.സി യും, ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക മലപ്പുറം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. പി.എന്‍.എക്സ്.1330/12

Maintained by Web & New Media Division, Information & Public Relations Department