| Online press releases from Directorate, Thiruvananthapuram |
|
ഡോ.മധുസൂദനകുറുപ്പ് പൊക്കാളി-കോള്‍ നിലം അക്വാകള്‍ച്ചര്‍ നയരൂപീകരണ സമിതി അദ്ധ്യക്ഷന്‍ |
|
സംസ്ഥാത്തെ പൊക്കാളി-കോള്‍ നിലങ്ങളിലെ സുസ്ഥിര മത്സ്യകൃഷി നയരൂപീകരണത്തിനായുള്ള വിദഗ്ദ്ധസമിതിയുടെ അധ്യക്ഷനായി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ.ബി.മധുസൂദനക്കുറുപ്പിനെ സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായി. മത്സ്യക്കൃഷി ശാസ്ത്രജ്ഞരായ ഡോ.കെ.കെ.സി.നായര്‍, ഡോ. അശോകകുമാരന്‍ ഉണ്ണിത്താന്‍, ഡോ.കെ.കെ.വിജയന്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്, സി.എം.ആര്‍.ഐ), ഡോ.കെ.എസ്.ഹൈലാരാജ് (കേരള കാര്‍ഷിക സര്‍വ്വകലാശാല), ഡോ.കെ.ജി.പത്മകുമാര്‍ (അസോസിയേറ്റ് ഡയറക്ടര്‍, കേരള കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ കേന്ദ്രം, കുമരകം), ജി.രാജേന്ദ്രന്‍ (റിട്ട. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍), ഡോ.യു.കെ.ഗോപാലന്‍ (സി.എം.എഫ്.ആര്‍.ഐ), പി.സഹദേവന്‍ (ജോയിന്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍, അഡാക്), എസ്.അജയന്‍ (ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍) എന്നിവര്‍ അംഗങ്ങളായിരിക്കും. ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സൈറാ ഭാനു, ഫിഷറീസ് അസിസ്റന്റ് ഡയറക്ടര്‍ സാജു എന്നിവര്‍ യഥാക്രമം സമിതിയുടെ കണ്‍വീനറും കോ-കണ്‍വീനറുമായിരിക്കും. പി.എന്‍.എക്സ്.1467/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |