| Online press releases from Directorate, Thiruvananthapuram |
|
ഓഫീസ് മാനേജ്മെന്റ് ട്രയിനി |
|
പട്ടികവര്‍ഗ വികസന വകുപ്പകിനുകീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവര്‍ഗ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് ഒട്ടാകെയുള്ള 76 ഒഴിവുകളിലേയ്ക്കും തുടര്‍ന്ന് പ്രതീക്ഷിക്കുന്ന 64 ഒഴിവുകളിലേയ്ക്കും ഏറ്റവും കുറഞ്ഞത് എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2011 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയിത്തവരും ആയിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 40,000 രൂപയില്‍ കവിയരുത്. (കുടുംബനാഥന്റെ/കുടുംബനാഥയുടെ വരുമാനം) അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുള്ളു. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങളക്ക് വിധേയവും താത്ക്കാലികവും പരമാവധി ഒരു വര്‍ഷത്തേക്കുമായിരിക്കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ അതത് ജില്ലാതല ഓഫീസുകളില്‍ വച്ച് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ എല്ലാ പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ജില്ലകളിലെ പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2012 ഏപ്രില്‍ 10 ആണ്. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫക്കറ്റ്, നിലവിലുള്ള റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച് 50 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം എന്നിവ ഹാജരാക്കേണ്ടതാണ്. പി.എന്‍.എക്സ്.1763/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |