Online press releases from Directorate, Thiruvananthapuram

കേരള വനഗവേഷണ സ്ഥാപനത്തില്‍ താത്ക്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തില്‍ 90 ദിവസം വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താഴെ പറയുന്ന താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി 2012 മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കെ.എഫ്.ആര്‍.ഐ.യുടെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. പ്രൊഫഷണല്‍ അസിസ്റന്റ് (ഒരൊഴിവ്) അത്യാവശ്യയോഗ്യത എം.എസ്.സി സുവോളജി, പ്രായം 35 വയസിന് താഴെ, വേതനം പ്രതിദിനം 325 രൂപ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 30 വെള്ളിയാഴ്ച 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരായി വാക്-ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. പി.എന്‍.എക്സ്.1765/12

Maintained by Web & New Media Division, Information & Public Relations Department