Online press releases from Directorate, Thiruvananthapuram

കമ്പ്യൂട്ടര്‍ കോഴ്സ്

തിരുവനന്തപുരം, പൂജപ്പുര, എല്‍.ബി.എസ്-വനിതാ എഞ്ചിനീയറിങ് കോളേജില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്നു. ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ളസ്വണ്‍, പ്ളസ്ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി സി, സി ആന്റ് സി.പ്ളസ് പ്ളസ,് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് എന്നീ കോഴ്സുകളാണ് നടത്തുന്നത്. ഏപ്രില്‍ 10 മുതല്‍ ആരംഭിക്കുന്ന കോഴ്സിന്റെ ദൈര്‍ഘ്യം 50 മുതല്‍ 60 മണിക്കൂര്‍ വരെയാണ്. പൂജപ്പുരയിലുള്ള എല്‍.ബി.എസ്-വനിതാ എഞ്ചിനീയറിങ് കോളേജ് കാമ്പസില്‍ നടത്തുന്ന കോഴ്സുകള്‍ക്ക് ചേരാന്‍ താത്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായോ 2343395, 9447696710, 9446687909 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം. ഫീസ് വിവരങ്ങളും സമയക്രമങ്ങളും അപേക്ഷാഫോമിനൊപ്പം ലഭിക്കും. പി.എന്‍.എക്സ്.1766/12

Maintained by Web & New Media Division, Information & Public Relations Department