Online press releases from Directorate, Thiruvananthapuram

സിവില്‍ സര്‍വീസ് കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ആരംഭിച്ച ടാലന്റ് ഡവലപ്മെന്റ്, സിവില്‍ സര്‍വീസ് ഫൌണ്ടേഷന്‍, ദ്വിവല്‍സര സിവില്‍ സര്‍വീസിന്റെ രണ്ടാം വര്‍ഷ കോഴ്സ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമവികസന കമ്മീഷണര്‍ എം.നന്ദകുമാര്‍ നിര്‍വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍എം.ജി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ കേരളയുടെ ഡയറക്ടര്‍ മോഹന്‍ എബ്രഹാം, കോ-ഓര്‍ഡിനേറ്റര്‍മാരായ പി.എം. രാജീവ്, പി.കെ. ശങ്കരന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍.എക്സ്.3999/12

Maintained by Web & New Media Division, Information & Public Relations Department