Online press releases from Directorate, Thiruvananthapuram

തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം

കേരള തൊഴിലാളിക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2012-13 വര്‍ഷത്തേയ്ക്കുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2012-13 അദ്ധ്യയന വര്‍ഷത്തില്‍ പ്ളസ് വണ്‍/ബി.എ/ബി.കോം/ബി.എസ്സ്.സി/എം.എ/എം.കോം/എംഎസ്.ഡബ്ള്യു/എം.എസ്സ്.സി/ബി.എഡ്/പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിങ്/എം.ബി.ബി.എസ്സ/ബി.ഡി.എസ്സ്/ബി.ഫാം/ഡി.ഫാം/ബി.എസ്സ്.സി. നഴ്സിങ്/ പ്രൊഫഷണല്‍ പി.ജി.കോഴ്സുകള്‍, പോളിടെക്നിക് ഡിപ്ളോമ/ടിടിസി/ബി.ബി.എ/ഡിപ്ളോമ ഇന്‍ നഴ്സിങ്/പാരാമെഡക്കല്‍ കോഴ്സ്/എം.സി.എ/എം.ബി.എ/പി.ജി.ഡി.സി.എ/എഞ്ചിനീയറിങ് (ലാറ്ററല്‍ എന്‍ട്രി)/അഗ്രികള്‍ച്ചര്‍/വെറ്റിനറി/ഹോമിയോ/ആയുര്‍വേദം/എല്‍.എല്‍.ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം കോഴ്സുകള്‍)/ബി.ബി.എം/ഫിഷറീസ്/ബി.സി.എ/ബി.എല്‍.ഐ.എസ്.സി/എച്ച്.ഡി.സി ആന്‍ഡ് ബി.എം/ഡിപ്ളോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്/സി.എ ഇന്റര്‍മീഡയറ്റ് (സര്‍ക്കാര്‍ അംഗീകാരമുള്ളതോ, അംഗീകൃത യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ളതോ മാത്രം), പോളിടെക്നിക് ഗ്രാന്റിന് ആദ്യ വര്‍ഷം അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി.യുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. 2011-12 വര്‍ഷം ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഈ വര്‍ഷം ക്ളാസ് തുടങ്ങി 30 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ ലഭിച്ചിരിക്കണം. ഫോറം തപാല്‍ മാര്‍ഗം ആവശ്യമുള്ളവര്‍ സ്വന്തം വിലാസമെഴുതി അഞ്ച് രൂപ സ്റാമ്പ് പതിപ്പിച്ച് 22 x 10 സെ.മീ. വലിപ്പമുള്ള കവര്‍ സഹിതം അപേക്ഷിച്ചാല്‍ ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും നേരിട്ട് അയച്ചുതരും. പൂരിപ്പിച്ച അപേക്ഷകകള്‍, അപേക്ഷകരുടെ രക്ഷകര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സമയപരിധിക്കുള്ളില്‍ അയച്ചുകൊടുക്കണം. സമയ പരിധി കഴിഞ്ഞ് ലഭിക്കുന്നതും, നേരിട്ട് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളുകളുടെ മക്കള്‍ക്ക് 2012-13 അദ്ധ്യയന വര്‍ഷത്തേയ്ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 2012-13 അദ്ധ്യയന വര്‍ഷത്തില്‍ പ്ളസ് വണ്‍/വി.എച്ച്.എസ്.സി/ടി.ടി.സി/സാനിട്ടറി കോഴ്സ്/എസ്.എസ്.എല്‍.സിക്കു ശേഷമുള്ള കമ്പ്യൂട്ടര്‍ കോഴ്സുകള്‍/ബിരുദം/പി.ജി.ഡി.സി.എ/ബി.എഡ്/പോളിടെക്നിക്/എഞ്ചിനീയറിങ്/മെഡിസിന്‍/അഗ്രിക്കള്‍ച്ചര്‍/വെറ്റിനറി/എം.ഫില്‍/എം.സി.എ/എം.എസ്.സി/എം.കോം/എം.എഡ് തുടങ്ങിയ കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ ലഭിച്ച് 60 ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റിന്റെ പകര്‍പ്പ് പദ്ധതിയിലെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, വരിസംഖ്യ അടയ്ക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെയും അവസാന പേജിന്റെയും പകര്‍പ്പ്, വിദ്യര്‍ത്ഥിയുടെയും പദ്ധതിയിലെ അംഗത്തിന്റെയും ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷാഫാറം തപാലില്‍ ആവശ്യമുള്ളവര്‍ സ്വന്തം വിലാസമെഴുതിയ അഞ്ച് രൂപ സ്റാമ്പ് പതിപ്പിച്ച 22 x 10 സെ.മീ. വലിപ്പമുള്ള കവര്‍ സഹിതം അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും നേരിട്ട് അയച്ചുതരും. കേരള ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2012-13 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2012-13 അദ്ധ്യയന വര്‍ഷത്തില്‍ പ്ളസ്വണ്‍/വി.എച്ച്.എസ്.സി./ടി.ടി.സി./സാനിട്ടറി കോഴ്സ്/എസ്.എസ്.എല്‍.സിക്കുശേഷമുള്ള കമ്പ്യൂട്ടര്‍ കോഴ്സുകള്‍ (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം) ബി.എ./ബി.എസ്.സി./ബി.കോം/പി.ജി.ഡി.സി.എ/ബി.എഡ്/പോളിടെക്നിക്/എഞ്ചിനീയറിങ്/മെഡിസിന്‍/അഗ്രികള്‍ച്ചര്‍/വെറ്റിനിറി/എം.ഫില്‍/എം.സി.എ/എം.എസ്.സി./എം.കോം/എം.എഡ് (സര്‍ക്കാര്‍ അംഗീകാരമുള്ളതോ അംഗീകൃത യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ളതോ, മാത്രം) തുടങ്ങിയ കോഴ്സുകളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതൊരു കോഴ്സിനും അഡ്മിഷന്‍ ലഭിച്ച് 60 ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷകള്‍ പദ്ധതികളിലെ ബന്ധപ്പെട്ട ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ ലഭിച്ചിരിക്കെണ്ടതാണ്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റിന്റെ പകര്‍പ്പ്, പദ്ധതിയിലെ അംഗത്വകാര്‍ഡിന്റെ പകര്‍പ്പ്, വരിസംഖ്യ അടയ്ക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെയും ബന്ധം തെളിയിക്കുന്ന റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, എന്നിവ സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്. അപേക്ഷാഫോറം തപാല്‍മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപ സ്റാമ്പ് പതിപ്പിച്ച 22x10 സെന്റീമീറ്റര്‍ വലിപ്പമുള്ള കവര്‍സഹിതം അപേക്ഷിച്ചാല്‍ തപാല്‍മാര്‍ഗ്ഗം ബന്ധപ്പെട്ട ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും നേരിട്ട് അയച്ചുതരുന്നതാണ്. അപേക്ഷകള്‍ ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് മേല്‍പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളില്‍ അയച്ചുകൊടുക്കേണ്ടതാണ്. സമയപരിധികഴിഞ്ഞ് ലഭിക്കുന്നതും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെ കാര്യാലയത്തിലേക്ക് നേരിട്ട് അയയ്ക്കുന്നതുമായ അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പി.എന്‍.എക്സ്.4000/12

Maintained by Web & New Media Division, Information & Public Relations Department