Online press releases from Directorate, Thiruvananthapuram

സ്വയം തൊഴില്‍ സംരംഭം : അപേക്ഷ ക്ഷണിച്ചു

തൃശ്ശൂരിലെ കൈരളി - ശ്രീ തീയറ്റര്‍ കോംപ്ളക്സില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിലെ ഭാവിയില്‍ ഒഴിവാകാന്‍ സാധ്യതയുള്ള കടമുറികള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിശ്ചിത കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകക്ക് നല്‍കുന്നതിനായി പരിഗണിക്കാന്‍ താഴെപറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ രഹിതരായ സംരംഭകത്വഗുണമുള്ള യുവതീയുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18 നും 45 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 40,000/- രൂപയിലും നഗരപ്രദേശങ്ങളില്‍ 55,000/- രൂപയിലും കവിയാന്‍ പാടില്ല. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുമുള്ള അപേക്ഷകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്‍ നിഷ്ക്കര്‍ഷിക്കുന്ന പ്രതിമാസ വാടക യഥാസമയം നല്‍കേണ്ടതും, ആറ് മാസത്തെ വാടക മുന്‍കൂറായി മുറികള്‍ അനുവദിക്കുന്ന മുറയ്ക്ക് അടയ്ക്കേണ്ടതുമാണ്. മാത്രമല്ല, വസ്തു സംബന്ധമായി അവര്‍ കോര്‍പ്പറേഷനുമായി ഒരു ലീസ് എഗ്രിമെന്റ് ഒപ്പുവയ്ക്കേണ്ടതാണ്. ഗുണഭോക്താക്കള്‍ കടമുറികളുടെ വിതരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ നിഷ്കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കാന്‍ ബാധ്യസ്ഥരായിരിക്കും. നിലവിലെ ഏതെങ്കിലും കടമുറികള്‍ ഒഴിവാകുന്ന സാഹചര്യത്തില്‍ മാത്രമേ അപേക്ഷകരെ കടമുറി അനുവദിക്കുന്നതിനായി പരിഗണിക്കുകയുള്ളു. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച കേര്‍പ്പറേഷന്റെ തീരുമാനം അന്തിമമായിരിക്കും. താല്പര്യമുള്ള അപേക്ഷകര്‍, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ലഭിച്ച ജാതി, വാര്‍ഷിക കുടുംബ വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം പൂര്‍ണ്ണമായ മേല്‍വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും ടെലഫോണ്‍ കോഡും ഉള്‍പ്പെടെ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൌണ്‍ഹാള്‍ റോഡ്, തൃശ്ശൂര്‍ - 20 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ - 0487 2331064. പി.എന്‍.എക്സ്.4002/12

Maintained by Web & New Media Division, Information & Public Relations Department