Online press releases from Directorate, Thiruvananthapuram

ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിങ് കോളേജുകളില്‍ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിങ് കോളേജ്, എറണാകുളം (ഫോണ്‍ : 0484-2575370)www.mec.ac.in, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂര്‍ (ഫോണ്‍ : 0479-2451424)www.ceconline.edu, കോളേജ് ഓഫ് എഞ്ചിനീയറിങ് കരുനാഗപ്പള്ളി (ഫോണ്‍ : 0476-2665935)www.ceknpy.ac.in, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേര്‍ത്തല (ഫോണ്‍ : 0478-2553416)www.cectl.ac.in, കോളേജ് ഓഫ് എഞ്ചിനീയറിങ് അടൂര്‍ (ഫോണ്‍ : 04734-231995)www.ceadoor.ihrd.ac.in എന്നീ അഞ്ച് എഞ്ചിനീയറിങ് കോളേജുകളില്‍ എം.ടെക് കോഴ്സുകളിലേയ്ക്ക് (2012-13) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അതത് കോളേജിന്റെ വെബ്സൈറ്റില്‍ ഇന്നുമുതല്‍ 30 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൌട്ടും മറ്റ് അനുബന്ധ രേഖകളും 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലൈ രണ്ടിന് വൈകുന്നേരം നാല് മണിക്ക് മുമ്പ് അതത് കോളേജില്‍ എത്തിക്കണം. പ്രവേശനയോഗ്യതയും മറ്റ് വിശദവിവരങ്ങളും ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in) വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസില്‍ ലഭിക്കും. പി.എന്‍.എക്സ്.4004/12

Maintained by Web & New Media Division, Information & Public Relations Department