Online press releases from Directorate, Thiruvananthapuram

തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2011-12 അദ്ധ്യയനവര്‍ഷം നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും യഥാക്രമം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും, മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും അവാര്‍ഡ് അനുവദിക്കും. ഈ ക്യാഷ് അവാര്‍ഡിന്റെ നാലെണ്ണം 500 രൂപയുടേതും രണ്ടെണ്ണം 300 രൂപയുടേതുമാണ്. 500 രൂപ ക്യാഷ് അവാര്‍ഡുകളില്‍ രണ്ടെണ്ണം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കാണ് നല്‍കുന്നത്. ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള ഫോറം ബന്ധപ്പെട്ട ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്ന് നേരിട്ടും തപാല്‍മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ സ്റാമ്പ് പതിച്ച് മേല്‍വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം അപേക്ഷിച്ചാല്‍ ഈ കാര്യാലത്തില്‍ നിന്നും അക്ഷോഫോറം അയച്ചുതരും. പൂരിപ്പിച്ച അപേക്ഷകള്‍ പദ്ധതിയിലെ അംഗം ജോലി ചെയ്യുന്ന ജില്ലകളിലെ ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ ജൂലൈ 31 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. പി.എന്‍.എക്സ്.4005/12

Maintained by Web & New Media Division, Information & Public Relations Department