| Online press releases from |
|
കെല്‍ട്രോണിന് 25 കോടി രൂപയുടെ ഓര്‍ഡര്‍ |
|
കെല്‍ട്രോണിന് ഊര്‍ജ്ജ വ്യവസായത്തിലെ പ്രമുഖരായ ചെന്നൈയിലെ ബി.ജി.ആര്‍. എനര്‍ജി സിസ്റംസില്‍ നിന്നും 25 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. 500 കെവിഎ അധിക ശേഷിയുള്ള ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസര്‍ അധിഷ്ഠിതമായുള്ള പതിനാറ് യു.പി.എസ് സിസ്റം, വിവിധ കപ്പാസിറ്റിയിലുള്ള ഇന്‍വര്‍ട്ടറുകള്‍, ബൂസ്റ് ചാര്‍ജറുകള്‍, വിവിധ റേറ്റിങിലുള്ള ബാറ്ററി ചാര്‍ജറുകള്‍, സ്വിച്ച് ഫ്യൂസ് യൂണിറ്റുകള്‍ തുടങ്ങിയവ ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കും. പി.എന്‍.എക്സ്.4010/1 |
|
|
Maintained by Web & New Media Division, Information & Public Relations Department |