| Online press releases from Directorate, Thiruvananthapuram |
|
നോര്‍ക്ക വകുപ്പ് പ്രവാസി വികസന ബോണ്ട്് ആരംഭിക്കും |
|
വിദേശമലയാളികളുടെ സമ്പത്ത് കേരളത്തിന്റെ വികസനത്തില്‍ സ്വരൂപിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രവാസി വികസനബോണ്ട് തുടങ്ങുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ഇതിന് പുറമെ കേരളത്തിന്റെ പ്രധാന പദ്ധതികളായ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കോഴിക്കോട് - തിരുവനന്തപുരം മോണോറെയില്‍ തുടങ്ങിയ പദ്ധതികളില്‍ ഗള്‍ഫ് മലയാളികളുടെ നിക്ഷേപം സ്വരൂപിക്കാന്‍ നടപടികള്‍ സ്വീകരിക്കും. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം കേരളത്തില്‍ നടത്തുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. വിദേശമലയാളികളുടെ പ്രശ്നങ്ങള്‍ ഗൌരവമായി ചര്‍ച്ച ചെയ്യാനും എംബസികളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും ഇത് അവസരമുണ്ടാക്കും. പി.എന്‍.എക്സ്.4011/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |