| Online press releases from Directorate, Thiruvananthapuram |
|
ആശ്വാസ് - 2012 വായ്പാ കുടിശികകള്‍ക്ക് ഇളവ് |
|
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളിലെ/ബാങ്കുകളിലെ വായ്പ കുടിശ്ശിക കുറയ്ക്കുന്നതിനും കുടിശ്ശിക വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി 2012 ജൂലൈ ഒന്നുമുതല്‍ ആഗസ്റ് 31 വരെ (62 ദിവസം) യുള്ള കാലയളവില്‍ എന്റെ സംഘം ക്യാമ്പയിനിന്റെ ഭാഗമായി ആശ്വാസ്-2012 എന്ന പേരില്‍ കുടിശ്ശിക നിവാരണ പദ്ധതി നടപ്പിലാക്കും. പദ്ധതി കാലയളവില്‍ വായ്പ കുടിശ്ശിക അടച്ചു തീര്‍ക്കുന്നവര്‍ക്ക് പിഴപ്പലിശ, മറ്റ് ചിലവുകള്‍ ഒഴിവാക്കി ഇളവുകളോടെ വായ്പ കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ അവസരം ലഭിക്കും. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് സഹകാരികള്‍ അതാത് സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ പദ്ധതി കാലയളവില്‍ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ആഫീസുമായോ താലൂക്ക് സഹകരണ സംഘം അസിസ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ആഫീസുമായോ ബന്ധപ്പെടണം. വെബ്സൈറ്റ് : www.cooperationkerala.gov.in പി.എന്‍.എക്സ്.4426/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |