| Online press releases from Directorate, Thiruvananthapuram |
|
പൊതുസ്വത്ത് സംരക്ഷണം : ശില്പശാല സമാപിച്ചു |
|
പൊതുസ്വത്ത് സംരക്ഷണത്തിലെ നൂതന ആശയ ആവിഷ്ക്കാരങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ നടന്ന ദ്വിദിന ശില്പശാല സമാപിച്ചു. ഐ.എം.ജി.യും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍സ് ഇന്‍ പബ്ളിക് സിസ്റംസും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാലയില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളടക്കം എഴുപതോളം പേര്‍ പങ്കെടുത്തു. ശില്പശാലയുടെ സമാപന ദിവസം കേരളാ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റിസ് പത്മനാഭന്‍ നായര്‍ പൊതുലക്ഷ്യത്തിനായി പൊതുവിശ്വാസ സംഹിതയെക്കുറിച്ച് സംസാരിച്ചു. കേരളത്തിന്റെ അക്ഷയ ഇ-സര്‍വീസ് സെന്റര്‍ മോഡലിനെക്കുറിച്ച് ഐ.ടി.മിഷനിലെ അക്ഷയ മാനേജര്‍ കോറത്ത് മാത്യൂവും, വഖഫ് റിക്കോര്‍ഡ് മാനേജ്മെന്റ് - ഇപ്പോഴത്തെ അവസ്ഥയും മുന്നോട്ടുപോക്കിനെയും കുറിച്ച് മുസ്സൂറിയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിസര്‍ച്ചിലെ പ്രൊഫസര്‍ ഡോ.എ.എ.എ.ഫൈസിയും സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ചകളെ വിലയിരുത്തിക്കൊണ്ട് മുന്‍കേന്ദ്ര സെക്രട്ടറി ഇ.എ.സ്.ശര്‍മ്മ, ബീഹാര്‍ റവന്യൂ ഭൂപരിഷ്കരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.സി.അശോക് വര്‍ദ്ധന്‍, ഹൈദരാബാദിലെ അഡ്മിനിസ്ട്രേറ്റീവ് കോളേജ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഡോ.എസ്.കെ.റാവു എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി.ഡയറക്ടറുമായ ഡോ.നിവേദിത പി.ഹരന്‍ ശില്പശാല നല്‍കുന്ന ദിശാബോധത്തെ മുന്‍നിര്‍ത്തി വിലയിരുത്തല്‍ നടത്തി. ശില്പശാലയിലെ അംഗങ്ങള്‍ ഇന്ന് (ജൂലൈ 21) ആലപ്പുഴ കളക്ടേറേറ്റും അക്ഷയ ഇലക്ട്രോണിക് സര്‍വീസ് കേന്ദ്രവും സന്ദര്‍ശിക്കും. പി.എന്‍.എക്സ്. 4814/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |