Online press releases from Directorate, Thiruvananthapuram

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കും: ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് പണിയെടുക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.എസ്എംഎസ് സന്ദേശങ്ങളുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തദ്ദേശീയരായ പന്ത്രണ്ട് പേര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്.കേരളത്തില്‍ ഇന്ത്യയിലുള്ള ആര്‍ക്കും വരാനും ജോലി ചെയ്യാനും സ്വാതന്ത്യ്രമുണ്ട്. ദേശീയോദ്ഗ്രഥന മനോഭാവമാണ് കേരളത്തിനുള്ളത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പി.എന്‍.എക്സ്.5566/12

Maintained by Web & New Media Division, Information & Public Relations Department