| Online press releases from Directorate, Thiruvananthapuram |
|
കന്നുകാലി സെന്‍സസ് ഇന്നുമുതല്‍ |
|
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 19-ാമത് കന്നുകാലി സെന്‍സസ്, സെപ്റ്റംബര്‍ 15-ന് ആരംഭിച്ച് ഒക്ടോബര്‍ 14-ന് അവസാനിക്കും. വളര്‍ത്തു മൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും മൃഗസംരക്ഷണ മേഖലയില്‍ ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങളുടെയും കണക്കെടുപ്പാണ് നടത്തുന്നത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും നിയോഗിക്കപ്പെട്ട എന്യുമറേറ്റര്‍മാരാണ് വീടുകള്‍ സന്ദര്‍ശിച്ച് കണക്കെടുപ്പ് നടത്തുന്നത്. ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന എന്യുമറേറ്റര്‍മാര്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സ്റേറ്റ് ലൈവ്സ്റോക്ക് സെന്‍സസ് ഓഫീസര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പി.എന്‍.എക്സ്.6034/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |