Online press releases from Directorate, Thiruvananthapuram

ബി.പി.സി.എല്ലുമായി ധാരണാപത്രം: സംസ്ഥാനത്ത് 20,000 കോടിയുടെ നിക്ഷേപം

സംസ്ഥാനത്ത് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് 20,000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. കൊച്ചിന്‍ റിഫൈനറിയുടെ സംയോജിത വികസനപദ്ധതിക്കാണ് ബി.പി.സി.എല്‍ മുതല്‍ മുടക്കുന്നത്. പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ വിവിധ നികുതി ഇളവുകള്‍ നല്‍കാന്‍ ധാരണയായി. ബി.പി.സി.എല്‍ സി.എം.ഡി ആര്‍.കെ.സിങ്ങും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരവും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. എറണാകുളത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.സി.ജോസഫ്, കെ.ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. സാമ്പത്തിക വളര്‍ച്ചക്കും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുമൊപ്പം പദ്ധതിയിലൂടെ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും. പരിസ്ഥിതി സൌഹൃദവും മലിനീകരണം കുറവുള്ളതുമായ കൂടുതല്‍ ഗുണമേന്‍മയുള്ള വാഹനഇന്ധനം ഇതു മുഖേന സംസ്ഥാനത്ത് ലഭ്യമാകും. പി.എന്‍.എക്സ്.6040/12

Maintained by Web & New Media Division, Information & Public Relations Department