| Online press releases from Directorate, Thiruvananthapuram |
|
വിക്ടേഴ്സില്‍ ഗോവിന്ദ് നിഹലാനിയുടെ സന്‍ഷോദന്‍ |
|
ഐ.ടി.@ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ക്ളാസിക് ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ സെപ്റ്റംബര്‍ 15 -ന് രാത്രി 8.30 ന് സന്‍ഷോദന്‍ സംപ്രേഷണം ചെയ്യുന്നു. മധ്യ ഇന്ത്യയിലെ പര്‍മിനോ എന്ന ചെറുഗ്രാമത്തില്‍ പുരുഷന്‍മാര്‍ അടങ്ങിയ പഞ്ചായത്ത് സഭയില്‍ സര്‍ക്കാരിന്റെ സ്ത്രീ സംവരണ ഉത്തരവ് പ്രകാരം സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ എത്തുന്നതും അക്കാരണത്താല്‍ പുരുഷന്‍മാരുടെ ഇടയില്‍ ഉണ്ടാവുന്ന നീരസങ്ങളും ഗ്രാമസഭയില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളുമാണ് ഇതിലെ ഇതിവൃത്തം. മനോജ് ബാജ്പേയും, വന്യ ജോഷിയും മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചലച്ചിത്രത്തിന്റെ പുന:സംപ്രേഷണം സെപ്റ്റംബര്‍ 16 ഞായറാഴ്ച രാവിലെ 9.30 ന്. പി.എന്‍.എക്സ്.6052/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |