| Online press releases from Directorate, Thiruvananthapuram |
|
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്വകാര്യ നിക്ഷേപമുണ്ടാകണം: വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് |
|
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായ വികസനങ്ങള്‍ക്കായി കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്.എമര്‍ജിംഗ് കേരളയുടെ സമാപന ദിവസം നടന്ന സെക്ടറല്‍ സെഷനില്‍ അറിവും വിദ്യഭ്യാസവും എന്ന വിഷയത്തിലെ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപമെത്തണം.ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മാതൃകകള്‍ പരീക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പരാജയപ്പെടുമെന്ന തോന്നലുണ്ടായാല്‍ പോലും പരീക്ഷണങ്ങള്‍ക്ക് തയാറെടുക്കണമെന്നും മന്ത്രി പറഞ്ഞു. വിദേശ ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും രാജ്യത്തെ കോളജുകളില്‍ അവസരം കൊടുത്താല്‍ അത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിവിന്റെ വഴികള്‍ കൂടുതലായി തുറന്നു നല്‍കും.ആഗോളവത്ക്കരണം പോലെ വിദ്യാഭ്യാസത്തിലെ അന്താരാഷ്ട്രാവത്ക്കരണവും ഒഴിച്ചു നിര്‍ത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും പരിഷ്ക്കരണങ്ങള്‍ നടപ്പാക്കുകയും ചെയ്യുമെന്നും അബ്ദുറബ് പറഞ്ഞു. വ്യവസായാധിഷ്ഠിത വിദ്യാഭ്യാസത്തിനു മാത്രമേ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നും മികവുറ്റ തൊഴിലാളികളെ സൃഷ്ടിക്കാന്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മുന്‍ സിംഗപ്പൂര്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള പറഞ്ഞു.ശാസ്ത്രീയമായ വിദ്യാഭ്യാസ പദ്ധതിക്ക് മാത്രമേ കഴിവുള്ള ജനതയെ വാര്‍ത്തെടുക്കാനാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളില്‍ പോസിറ്റീവ് ചിന്താഗതി വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം.ഡ്രോപ്പ് ഔട്ട് എന്ന ഒരു തോന്നല്‍ വിദ്യാര്‍ഥിക്കുണ്ടാക്കുന്ന പഠന സമ്പ്രദായം ഉടച്ചു വാര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപങ്ങളിലെ കുറവ്, ക്വോളിറ്റി ഗ്യാപ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കുക, ക്വോളിറ്റി ഫ്രെയിം വര്‍ക്ക് ഇല്ലാതിരിക്കുക എന്നിവയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാനപ്പെട്ട മൂന്നു പ്രശ്്നങ്ങളെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ രംഗത്ത് പാഠ്യപദ്ധതി പരിഷ്ക്കരണം അന്ത്യന്താപേക്ഷിതമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി ജെയിംസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കൌണ്‍സലിംഗും ഉപദേശവും നല്‍കുകയും അവരെ വളര്‍ത്തുന്നതിനുമൊപ്പം അധ്യാപകരും കൂടുതല്‍ അറിവു നേടുക വഴി മാത്രമേ വിദ്യാഭ്യാസ രംഗം വളര്‍ച്ച പ്രാപിക്കുകയുള്ളുവെന്നും ഡോ.ജാന്‍സി ചൂണ്ടിക്കാട്ടി. പി.എന്‍.എക്സ്.6070/2012 |
|
|
Maintained by Web & New Media Division, Information & Public Relations Department |