| Online press releases from Directorate, Thiruvananthapuram |
|
അന്താരാഷ്ട്രനിലവാരമുള്ള തൊഴില്‍ പരിശീലനകേന്ദ്രം സ്ഥാപിക്കും- മന്ത്രി ഷിബു ബേബി ജോണ്‍ |
|
കേരളത്തില്‍ ഐ.ഐ.ടി. - ഐ.ഐ.എം. നിലവാരമുള്ള അന്താരാഷ്ട്ര തൊഴില്‍ പരിശീലനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ എമര്‍ജിങ് കേരള നിക്ഷേപകസംഗമത്തിന്റെ ഭാഗമായി മൈക്രോ-സ്മാള്‍-മീഡിയം എന്റര്‍പ്രൈസസ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏതാനും വര്‍ഷം മുമ്പുണ്ടായിരുന്ന നിഷേധാത്മകതൊഴില്‍ സംസ്കാരം പാടേ മാറിയെന്നും ഇന്ന് ലോകനിലവാരമുള്ള തൊഴില്‍ മേഖലയാണിവിടെയുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ അന്തരീക്ഷം പുറത്തു നിന്നു വരുന്ന സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവു നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനപങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ ഇന്നത്തെ പ്രവര്‍ത്തനമേഖല മാറ്റി, അവയെ എംപ്ളോയബിലിറ്റി സെന്ററുകളാക്കി മാറ്റും. രജിസ്റര്‍ ചെയ്യുന്നവര്‍ക്കു തൊഴില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നു മന്ത്രി പറഞ്ഞു. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വളരെയധികം സഹായം നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പി.എന്‍.എക്സ്.6077/2012 |
|
|
Maintained by Web & New Media Division, Information & Public Relations Department |