| Online press releases from |
|
പേട്ട റെയില്‍വേ മേല്‍പ്പാലം: അലൈന്‍മെന്റിന്റെ അംഗീകാരത്തിനായി ഉന്നതതലയോഗം ചേരും - മന്ത്രി വി. എസ്. ശിവകുമാര്‍ |
|
പേട്ട റെയില്‍വേ മേല്‍പാലത്തിന്റെ അലൈന്‍മെന്റിന് റെയില്‍വേയില്‍നിന്നും അംഗീകാരം ലഭിക്കുന്നതിനായി ഉന്നതതലയോഗം വിളിച്ചുകൂട്ടുമെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. പാലം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാലത്തിന്റെ സ്പാന്‍ (നീളം) കൂട്ടുന്നതു സംബന്ധിച്ച് റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗവും കേരള റോഡ് ഫണ്ട് ബോര്‍ഡും മുന്നോട്ടു വയ്ക്കുന്ന സാങ്കേതിക പ്രശ്നങ്ങളാണ് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നത്. ഇതിന് ചര്‍ച്ചയിലൂടെ പാരിഹാരം കാണും. ആനയറ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണ പുരോഗതിയും മന്ത്രി നേരില്‍ക്കണ്ട് വിലയിരുത്തി. റെയില്‍വേയും റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷനും ചേര്‍ന്നാണ് ഈ പാലം നിര്‍മ്മിക്കുന്നത്. ഇത് 2013 ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സമീപവാസികള്‍ക്ക് മാര്‍ഗ്ഗതടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് എന്‍ജിനീയര്‍ എസ്. മാധവന്‍പിള്ള, ട്രിവാന്‍ഡ്രം റോഡ് ഡവലപ്പ്മെന്റ് കമ്പനി ലിമിറ്റഡിന്റെ പ്രോജക്ട് ഡയറക്ടര്‍ അനില്‍കുമാര്‍ പണ്ടാല, പൊതുമരാമത്ത് എന്‍ജിനീയര്‍ കെ. കെ. നാരായണന്‍, റെയില്‍വേ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഷണ്‍മുഖം, അസിസ്റന്റ് ഡിവിഷണല്‍ എന്‍ജിനീര്‍ എസ്. ജയസേനന്‍, എം. എസ്. സുരേന്ദ്രന്‍, പേട്ട അനില്‍, എന്‍. വി. ഫിലിപ്പ്, കെ. ഗോപാലകൃഷ്ണന്‍ നായര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു. പി.എന്‍.എക്സ്.6227/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |