Online press releases from

ദര്‍ഘാസ് സ്വീകരിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു

വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എസ്.സി.ഇ.ആര്‍.ടി) എന്ന സ്ഥാപനത്തിലെ ഉപയോഗ ശൂന്യമായ പുസ്തകങ്ങള്‍ തൂക്കി വില്‍പ്പന നടത്തുവാന്‍ വേസ്റ് പേപ്പര്‍ ഏജന്‍സികളില്‍ നിന്നും കിലോഗ്രാമിനുളള നിരക്ക് രേഖപ്പെടുത്തിയത് ക്ഷണിച്ചു കൊണ്ടുളള ദര്‍ഘാസ് പരസ്യം പ്രോഗ്രാം 5/225/12/എസ്.സി.ഇ.ആര്‍.ടി പ്രകാരം പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ലഭിച്ച ദര്‍ഘാസുകള്‍ സ്വീകര്യമല്ലാത്തതിനാല്‍ ഇതിലേക്കുളള ദര്‍ഘാസുകള്‍ സ്വികരിക്കുന്നതിനുളള പുതുക്കിയ തീയതികള്‍ താഴെപ്പറയുന്ന പ്രകാരം ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവായി. വിശദവിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ എസ്.സി.ഇ.ആര്‍.ടി ഓഫീസില്‍ നിന്നും അറിയാവുന്നതാണ്. സ്റോക്ക് കാണുന്നതിന് സെപ്തംബര്‍ 29 വൈകുന്നേരം നാല് മണി വരെ സമയം അനുവദിക്കുന്നതാണ്. ദര്‍ഘാസുകള്‍ ഒക്ടോബര്‍ പത്ത് രാവിലെ 11 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് തുറക്കുന്നതുമാണ്. കിലോക്ക് ഏറ്റവും കൂടുതല്‍ നിരക്ക് രേഖപ്പെടുത്തിയ ദര്‍ഘാസ് സ്വീകരിക്കുന്നതായിരിക്കും. ദര്‍ഘാസിനോടൊപ്പം രൂപ 15000 നിരദദ്രവ്യം എസ്.സി.ഇ.ആര്‍.ടി ഡയറക്ടറുടെ പേരില്‍ മാറാവുന്ന ഡി.ഡി. ആയി അടക്കം ചെയ്തിരിക്കണം. ഡി.ഡി. അടക്കം ചെയ്യാത്ത ദര്‍ഘാസുകള്‍ സ്വീകരിക്കുന്നതല്ല. ദര്‍ഘാസുകള്‍ സ്വീകരിക്കുന്നതിനുളള അന്തിമ തീരുമാനം ഡയറക്ടറുടേതാണ്. ദര്‍ഘാസ് ഉറപ്പിച്ചു കിട്ടുന്ന ആള്‍ പത്ത് ദിവസത്തിനുളളില്‍ മുഴുവന്‍ സ്റോക്കും തൂക്കമനുസരിച്ച് അതിന്റെ വില അടച്ച് എസ്.സി.ഇ.ആര്‍.ടി കോമ്പൌണ്ടില്‍ നിന്നും മാറ്റേണ്ടതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ടിയാന്റെ ചെലവില്‍ പുനര്‍ദര്‍ഘാസ് ചെയ്യാനുളള അധികാരം ഡയറക്ടറില്‍ നിക്ഷിപ്തമാണ്. കേരള സര്‍ക്കാരിന്റെ വാറ്റ് നിയമം ബാധകമാണ്. പി.എന്‍.എക്സ്.6231/12

Maintained by Web & New Media Division, Information & Public Relations Department