Online press releases from Directorate, Thiruvananthapuram

ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 49 ലക്ഷം: ഫിഷറീസ് മന്ത്രി

ആലപ്പുഴ ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നവീകരണത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 49.05 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്തിലെ ലക്ഷ്മിക്കരി റോഡ് (10.25 ലക്ഷം), അര്‍ത്തുങ്കല്‍ ഗ്രാമപഞ്ചായത്തിലെ ഫിഷറീസ് ഹാര്‍ബര്‍ - പള്ളിക്കതയ്യില്‍ റോഡ് (15.5 ലക്ഷം), ചേര്‍ത്തല സൌത്ത് പഞ്ചായത്തിലെ തിരുവിഴ ബീച്ച് റോഡ് (5.7 ലക്ഷം), മുതുകുളം പഞ്ചായത്തിലെ പുത്തന്‍കുളങ്ങര - ചെങ്ങളത്ത് റോഡ് (17.60ലക്ഷം) എന്നീ തീരദേശ റോഡുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പി.എന്‍.എക്സ്.6238/12

Maintained by Web & New Media Division, Information & Public Relations Department