Online press releases from Directorate, Thiruvananthapuram

എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ വികസനത്തിന് 57.50 ലക്ഷം: ഫിഷറീസ് മന്ത്രി

എറണാകുളം ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ വികസനത്തിന് 57.50 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ് തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളി റോഡ് (12.50 ലക്ഷം), ലക്ഷം വീട് കോളനി റോഡ് (13 ലക്ഷം), ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ താമരശ്ശേരി സ്മരണിക റോഡ് (32 ലക്ഷം) എന്നീ തീരദേശ റോഡുകളുടെ പുന:രുദ്ധാരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. പി.എന്‍.എക്സ്.6239/12

Maintained by Web & New Media Division, Information & Public Relations Department