Online press releases from Directorate, Thiruvananthapuram

ബ്രൂസ് പെറ്റിയുടെ കാര്‍ട്ടൂണ്‍ പരിശീലനം: വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം

ആസ്ട്രേലിയന്‍ കാര്‍ട്ടൂണിസ്റും ഓസ്കാര്‍ അവാര്‍ഡ് ജേതാവുമായ ബ്രൂസ് പെറ്റിയുടെ അനിമേഷന്‍ പഠനക്യാമ്പ് ഐ.റ്റി.അറ്റ് സ്കൂള്‍ പ്രോജക്ടും സെന്റര്‍ ഫോര്‍ കോമിക് ആര്‍ട്സും സംയുക്തമായി സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഐ.റ്റി.അറ്റ് സ്കൂള്‍ നടത്തിയ അനിമേഷന്‍ സിനിമാ നിര്‍മ്മാണ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ ഡോ.ശശിതരൂര്‍ എം.പി. സമ്മാനവിതരണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ ്, കാര്‍ട്ടൂണിസ്റുമാരായ ഇ.പി.ഉണ്ണി, പി.വി.കൃഷ്ണന്‍, ടി.കെ.സുജിത്, ഐ.ടി.@ സ്കൂള്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. ചെറിയ വരകളുലൂടെയും വര്‍ണങ്ങളിലൂടെയും നൂതനമായ ആശയങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടുളളതായിരുന്നു ബ്രൂസ് പെറ്റിയുടെ ക്ളാസുകള്‍. സമ്മാനര്‍ഹമായ കാര്‍ട്ടൂണ്‍ സിനിമകളുടെ പ്രദര്‍ശനവും ഇതിനൊടൊപ്പം നടത്തുകയുണ്ടായി. ഒഡാസിറ്റി, കെ-ടൂണ്‍, ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍ തുടങ്ങി സ്വതന്ത്ര സോഫ്റ്റ്വെയറുകളില്‍ പരിശീലിപ്പിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ സിനിമകള്‍ നിര്‍മ്മിച്ചത്. പി.എന്‍.എക്സ്.6243/12

Maintained by Web & New Media Division, Information & Public Relations Department