Online press releases from Directorate, Thiruvananthapuram

വിജിലന്‍സ് അന്വേഷണം നടത്തും - മന്ത്രി. വി.എസ്. ശിവകുമാര്‍

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കാവശ്യമായ മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഗോഡൌണില്‍ നിന്നും എടുക്കാതെ, രോഗികള്‍ക്ക് മരുന്ന് പുറത്തേയ്ക്കെഴുതി എന്ന എംഎല്‍എ മാരുടെ പരാതിയെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. എംഎല്‍എ മാരായ വി.എസ്. സുനില്‍ കുമാറും, കെ.വി. അബ്ദുള്‍ ഖാദറുമാണ് പരാതി ഉന്നയിച്ചത്. ഉടന്‍തന്നെ അതു സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡയറക്ടര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. പി.എന്‍.എക്സ്.6245/12

Maintained by Web & New Media Division, Information & Public Relations Department