| Online press releases from Directorate, Thiruvananthapuram |
|
കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു |
|
കേരളത്തിലെ അച്ചടി മാധ്യമരംഗത്ത് ഏറ്റവും നല്ല സ്പോര്‍ട്സ് ലേഖകനും ഫോട്ടോഗ്രാഫര്‍ക്കും ദൃശ്യമാധ്യമത്തിനും മികച്ച സ്പോര്‍ട്സ് പുസ്തകത്തിനും കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ 2011 ലെ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ലേഖകന് 10000 രൂപയും ഫലകവും, ഫോട്ടോഗ്രാഫര്‍ക്ക് 5000 രൂപയും ഫലകവും, ദൃശ്യമാധ്യമത്തിന് 10000 രൂപയും ഫലകവും പുസ്തകത്തിന് 5000 രൂപയും ഫലകവും എന്നിങ്ങനെയാണ് അവാര്‍ഡ്. 2011 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളെയും ചിത്രങ്ങളെയും ഈ കാലയളവില്‍ കേരള കായിക രംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടികളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഒരാള്‍ക്ക് പരമാവധി രണ്ട് എന്‍ട്രികള്‍ (ലേഖനങ്ങള്‍, ഫോട്ടോകള്‍, സി.ഡി.കള്‍ ഉള്ളടക്കം ചെയ്യണം) സമര്‍പ്പിക്കാം. പ്രത്യേക അപേക്ഷാഫോറം ഇല്ല. പൂര്‍ണമായ പേര് വിലാസം, പ്രസിദ്ധീകരണത്തിന്റെ പേര്, തീയതി തുടങ്ങിയവ വ്യക്തമാക്കണം. പ്രസിദ്ധീകരണത്തിന്റെ മൂന്നും പുസ്തകങ്ങളുടെ എട്ടും പകര്‍പ്പുകള്‍ അയയ്ക്കണം. വിലാസം സെക്രട്ടറി, കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍, തിരുവനന്തപുരം-1. അവസാന തീയതി ഒക്ടോബര്‍ 5. പി.എന്‍.എക്സ്.6246/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |