Online press releases from Directorate, Thiruvananthapuram

സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്

സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന്റെ ഭാഗമായി 500 തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. തസ്തികകളും എണ്ണവും ഇനം തിരിച്ച് ചുവടെ. കമാന്‍ഡന്റ് - 1, അസിസ്റന്റ് കമാന്റന്റിന്റെ റാങ്കിലുള്ള ചീഫ് സെക്യൂരിറ്റി ഓഫീസര്‍ - 1, റിസര്‍വ് ഇന്‍സ്പെക്ടര്‍/എ.പി.ഐ. റാങ്കിലുള്ള സെക്യൂരിറ്റി ഓഫീസര്‍ - 1, എസ്.ഐ. റാങ്കിലുള്ള അസിസ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ - 4, സിവില്‍ പോലീസ് ഓഫീസര്‍മാരുടെ (പോലീസ് കോണ്‍സ്റബിള്‍) റാങ്കിലുള്ള സ്റേറ്റ് സെക്യൂരിറ്റി ഗാര്‍ഡ് - 483, അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റ് - 1, ജൂനിയര്‍ സൂപ്രണ്ട് - 1, ക്ളാര്‍ക്ക് - 8. സംസ്ഥാന പോലീസ് വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മേല്‍ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്തണമെന്ന് സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സേനാംഗങ്ങള്‍ക്കുള്ള ശമ്പളം സേനാംഗങ്ങളെ സുരക്ഷാജോലിക്കായി നിയോഗിക്കുന്ന സ്ഥാപനങ്ങള്‍ നല്‍കണം. വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റില്‍ (ംംം.ുൃറ.സലൃമഹമ.ഴ്ീ.ശി). പി.എന്‍.എക്സ്.6247/12

Maintained by Web & New Media Division, Information & Public Relations Department