Online press releases from Directorate, Thiruvananthapuram

കേരള പ്രസ് അക്കാദമി മാധ്യമ ശില്പശാല 25ന്

സംസ്ഥാനത്തുടനീളം വിവരാവകാശ നിയമപഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള പ്രസ് അക്കാദമി സംഘടിപ്പിക്കുന്ന മാധ്യമശില്പശാല ആലപ്പുഴ പ്രസ് ക്ളബ്ബില്‍ സെപ്റ്റംബര്‍ 25ന് നടക്കും. രാവിലെ 10ന് പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്യും. തോമസ് ഐസക് എം.എല്‍.എ. ആശംസാ പ്രസംഗം നടത്തും. വിവരാവകാശ കമ്മീഷണര്‍ എം.എന്‍.ഗുണവര്‍ദ്ധന്‍ മുഖ്യപ്രഭാഷണം നടത്തും. പി.എന്‍.എക്സ്.6248/12

Maintained by Web & New Media Division, Information & Public Relations Department