Online press releases from Alappuzha on trial basis

കരസേനാ റിക്രൂട്ട്മെന്റ് റാലി തിരുവല്ലയില്‍ð

ആലപ്പുഴയടക്കം വിവിധ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 13 വരെ തിരുവല്ലñ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കരസേനാ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. സോള്‍ജ്യര്‍ ടെക്നിക്കല്‍, നഴ്സിങ്് അസിസ്റ്റന്റ്, ടെക്നിക്കല്‍(ഡ്രസര്‍) തസ്തികകളിലേക്ക് കൊല്ലം, ഇടുക്കി ജില്ലക്കാര്‍ക്കായി ഇന്നും(ജൂലൈ നാല്) തിരുവനന്തപുരം, എറണാകുളം ജില്ലക്കാര്‍ക്കായി നാളെയും(ജൂലൈ അഞ്ച്) ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ക്കായി ജൂലൈ ആറിനും റിക്രൂട്ട്മെന്റ് നടത്തും. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ തസ്തികകളിലേക്ക് തിരുവനന്തപുരം, പത്തനംതിട്ട ജില്ലക്കാര്‍ക്കായി ജൂലൈ ഏഴിനും കൊല്ലം, ഇടുക്കി ജില്ലക്കാര്‍ക്കായി ജൂലൈ എട്ടിനും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലക്കാര്‍ക്കായി ജൂലൈ ഒമ്പതിനും റിക്രൂട്ട്മെന്റ് നടക്കും. സോള്‍ജ്യര്‍ ക്ളാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ തസ്തികകളിലേക്ക് തിരുവനന്തപുരം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായി ജൂലൈ 10നും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി ജൂലൈ 11നും റിക്രൂട്ട്മെന്റ് നടക്കും. പതിനേഴരയ്ക്കും 23നുമിടയില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം. വിശദവിവരം ംംം.്വൃീയമിഴമഹീൃല.രീാ എന്നó വെബ്സൈറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. (പി.ആര്‍.എ. 1066/2012)

Maintained by Web & New Media Division, Information & Public Relations Department