| Online press releases from Kottayam on trial basis |
|
ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികളുടെ നില തൃപ്തികരം-ജില്ലാ കളക്ടര്‍ |
|
ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയ പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 62 വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ മിനി ആന്റണി അറിയിച്ചു. 21 വിദ്യാര്‍ഥികളെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലും 12 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയും ശേഷിച്ചവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുട്ടികളെ ഇന്ന് (ഓഗസ്റ്റ് 21) ഡിസ്ചാര്‍ജ് ചെയ്യും. കോട്ടയം ആര്‍.ഡി.ഒയും കാഞ്ഞിരപ്പള്ളി തഹസില്‍ദാരും ആശുപത്രികളില്‍ വിദ്യാര്‍ഥികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നേതൃത്വം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബും വിദഗ്ധ ഡോക്ടര്‍മാരും കുട്ടികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്-കളക്ടര്‍ അറിയിച്ചു. സംസ്ഥാന ധനകാര്യമന്ത്രി കെ.എം. മാണി കുട്ടികളുടെ ആശുപത്രിയില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ മിനി ആന്റണി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും ഇടുക്കി ജില്ലാ കളക്ടര്‍ ടി.ഭാസ്‌കരന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. (കെ.ഐ.ഒ.പി.ആര്‍-1152/12) (അവസാനിച്ചു) |
|
|
Maintained by Web & New Media Division, Information & Public Relations Department |