Online press releases from Idukki on trial basis

വാഹനലേലം

ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉടമസ്ഥതയിലുളള 1996 മോഡല്‍ ഡീസല്‍ ടെംമ്പോ ട്രാവലര്‍ ആംബുലന്‍സ് (രജിസ്റ്റര്‍ നം കെ.എല്‍. 6/എ/292) 2012 ജൂലൈ 25 ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് കുയിലിമല കളക്ട്രേറ്റിലുളള ഓഫീസില്‍ വച്ച്് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ 10,000 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കണം. ക്വട്ടേഷനുകള്‍ ലേലദിവസം ഉച്ചയ്ക്ക് 12 മണിവരെ ഓഫീസില്‍ സ്വീകരിക്കും. ലേലം നടത്തുന്ന വാഹനം ഓഫീസ് സമയത്ത് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശാ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 04862 232318 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Maintained by Web & New Media Division, Information & Public Relations Department