| Online press releases from Idukki on trial basis |
|
സീറ്റൊഴിവ് |
|
ഹിന്ദി ഡിപ്ളോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്സില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷന്‍ അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുളള ബിരുദം, ബിരുദാനന്തര ബിരുദം, പ്രവീണ്‍, സാഹിത്യാചാര്യ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസിലുളള അദ്ധ്യാപകര്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും 150 രൂപയുടെ മണിയോഡര്‍/ഡി.ഡി. യും സഹിതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം ബില്‍ഡിങ്, സെന്‍ട്രല്‍ ജങ്ഷന്‍, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. അപേക്ഷാഫോറം ംംം.യവുസവശിറശ.ീൃഴ എന്ന സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04734 226028, 9446321496 |
|
|
Maintained by Web & New Media Division, Information & Public Relations Department |