Online press releases from Eranakulam on trial basis

ജില്ലാ തുടര് വിദ്യാഭ്യാസ കലോത്സവം ആന്ദോളനം 2012 ഇന്നു തിരി തെളിയും

സാക്ഷരത, തുല്യതാ പഠിതാക്കള്ക്കും പ്രേരക്മാര്ക്കുമായി നടത്തുന്ന ജില്ലാ തുടര് വിദ്യാഭ്യാസ കലോത്സവം 'ആന്ദോളനം 2012' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്ദോസ് കുന്നപ്പിളളി ഉദ്ഘാടനം ചെയ്യും. ഇന്ന് (ജൂലൈ 5) രാവിലെ 10-ന് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില് സിനിമാ താരം ഹരിശ്രീ അശോകന് കലോത്സവ ദീപം തെളിക്കും. തൃക്കാക്കര നഗരസഭാ ചെയര്മാന് പി.ഐ.മുഹമ്മദാലി അധ്യക്ഷത വഹിക്കും. പ്രായമേറിയ പഠിതാക്കള്ക്കുളള മത്സരം രണ്ട് ദിവസങ്ങളിലായാണ് നടക്കുന്നത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാള്, ജില്ലാ പഞ്ചായത്ത് പ്രിയദര്ശിനി ഹാള്, ഇ.എം.എസ് ഹാള് എന്നിവിടങ്ങളിലായാണ് മത്സരം. 52 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിട്ടുളളത്. ബ്ലോക്ക് നഗരസഭാതലങ്ങളില് വിജയിച്ചവരാണ് മത്സരിക്കാനെത്തുന്നത്. ചടങ്ങില് പത്താംതരം തുല്യതാ രജിസ്ട്രേഷന്റെ ഉദ്ഘാടനം സംസ്ഥാന സാക്ഷരതാ മിഷന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എ.എ.റസാക്ക് നിര്വഹിക്കും. ഏറ്റവും കൂടുതല് പോയിന്റ് നേടുന്ന ബ്ലോക്കിനും വിവിധ വിഭാഗങ്ങളില് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ബ്ലോക്കിനും നഗരസഭയ്ക്കും അവാര്ഡ് നല്കുമന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Maintained by Web & New Media Division, Information & Public Relations Department