Skip to main content

സൈബര്‍ ആക്രമണ സാധ്യത: ജില്ലയില്‍ ഹെല്‍പ്‌ഡെസ്‌ക്‌ ആരംഭിച്ചു

ജില്ലയിലെ വിവിധ ഗവണ്‍മെന്റ്‌ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ റാന്‍സംവെയര്‍ വൈറസ്‌ ആക്രമണ സാധ്യതയെ പ്രതിരോധിക്കുന്നതിനായി ജില്ലാ -താലൂക്ക്‌ തലങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ജില്ലാഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്റര്‍, കേരള സ്റ്റേറ്റ്‌ ഐ.ടിമിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഹെല്‍പ്‌ഡെസ്‌കിന്റെ പ്രവര്‍ത്തനം. ജില്ലയിലെ ഗവണ്‍മെന്റ്‌ ഓഫീസുകള്‍ ഹെല്‍പ്‌ഡെസ്‌കുമായി ബന്ധപ്പെട്ട്‌ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന്‌ ജില്ലാകലക്‌ടര്‍ അറിയിച്ചു. ഹെല്‍പ്‌ഡെസ്‌കിന്റെ പൂര്‍ണ്ണ വിവരങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും www.idukki.gov.in എന്ന ജില്ലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

 

 

date
17-05-2017