Skip to main content

അപേക്ഷ ക്ഷണിച്ചു

ത്രിതല പഞ്ചായത്തുകളിലെ വൈദ്യുതീകരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജില്ലാതല സമിതിയില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കെഎസ്ഇബിയിലെയോ  പിഡബ്‌ളിയുഡിയിലേയോ ഇലക്ട്രിക്കല്‍ വിംഗില്‍ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത റാങ്കില്‍ നിന്ന് വിരമിച്ചവരായിരിക്കണം അപേക്ഷകര്‍. അപേക്ഷകള്‍ നവംബര്‍ 9 ന് മുമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭ്യമാകും. ഫോണ്‍  9447676366

 

date