Skip to main content

കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ ശബ്ദ ലോകത്തെത്തിയ കുട്ടികളുടെ  പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക്

 

കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ ശബ്ദ ലോകത്തെത്തിയ കുട്ടികള്‍ തങ്ങളുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കോക്ലിയര്‍ ഇംപ്ലാന്റീസ്  അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില ആയിരത്തോളം കുട്ടികളുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് 50,000 രൂപയാണ് സ്വരൂപിച്ചത്. തുക മുഖ്യമന്ത്രി പിണറായി വിജയന്  കൈമാറി.സൊസെറ്റി പ്രസിഡന്റ് ബിജു പി ആര്‍,  സെക്രട്ടറി നവാസ് നെടുമ്പാശ്ശേരി, സലിം കുന്നുംപുറത്ത്, റഷീദ് ആലപ്പുഴ, നവാസ് ആലുവ, ജോബി കല്ലുമട, രാജേഷ്, സുനില്‍, ദീപ തുടങ്ങിയവര്‍ കൂടെയുണ്ടായി.

 പി.എന്‍.എക്‌സ്.4586/18

date