Skip to main content

പൊതുവിദ്യാലയ ശാക്തീകരണത്തിന് മുന്നേറ്റം പരിപാടി

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാലയ ശാക്തീകരണത്തിനുള്ള വ്യത്യസ്തങ്ങളായ   പരിപാടികള്‍ സംഘടിപ്പിക്കും. മുന്നേറ്റം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ ജില്ലയിലെ 11 സബ് ജില്ലകളില്‍ നിന്നും ഓരോ വിദ്യാലയത്തെ വീതമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ കുറവിനെ പരിഹരിക്കുവാന്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് തനതായ പരിപാടികളാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലെ മാതൃകാപരമായവ ജില്ലയിലെ മുഴുവന്‍   വിദ്യാലയങ്ങളിലും വ്യാപിപ്പിക്കും. 

തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ക്കും രക്ഷിതാക്കളുടെ പ്രതിനിധികള്‍ക്കും ഏകദിന പരിശീലനം നല്‍കി. പരിശീലന പരിപാടിക്ക് തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ഉഷ, സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.മേഴ്‌സി എന്നിവര്‍ നേതൃത്വം നല്‍കി. 

ജിബിവിഎല്‍പിഎസ് കുന്നന്താനം, ജിയുപിഎസ് വട്ടക്കോട്ടാല്‍, ജിഎല്‍പിഎസ് നാറാണംമൂഴി, വിഎല്‍പിഎസ് കടമ്പനാട്, എല്‍പിഎസ് കുമ്മണ്ണൂര്‍, ജിഎംയുപിഎസ് പുല്ലാട്, ജിയുപിഎസ് നിരണം മുകളടി, ജിഎല്‍പിഎസ് കടയ്ക്കാട്, എസ്എംഎസ് യുപിഎസ് ചന്ദനക്കുന്ന്, ജിഎല്‍പിഎസ് വലിയകുളം, ജിയുപിഎസ് ചെറുകോല്‍ എന്നിവയാണ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍.                               (പിഎന്‍പി 261/19)

date