Skip to main content

സി-ഡിറ്റ് സൈബർശ്രീയിൽ പട്ടികജാതിയിൽപ്പെട്ടവർക്കുള്ള പരിശീലനം: 28 മുതൽ

 

സി-ഡിറ്റ് സൈബർശ്രീ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന പരിശീലനങ്ങൾ ഈ മാസം 28 ന് ആരംഭിക്കും. ടുഡി ആന്റ് ത്രീഡി ഗെയിം ഡെവലപ്‌മെന്റ് പരിശീലനത്തിനായി എൻജിനീയറിംഗ്/എം.സി.എ/ബി.സി.എ ബിരുദമുള്ളവർക്കും, എൻജിനിയറിംഗ്/എം.സി.എ കോഴ്‌സ് പൂർത്തീകരിച്ചവർക്കും പങ്കെടുക്കാം. ആറ് മാസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 26 വരെ.

മത്സര പരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതി നോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിലും പരിശീലനം നൽകുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഡിപ്‌ളോമയോ പാസ്സായവർക്കും എൻജിനീയറിംഗ് ബിരുദത്തിൽ കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. മൂന്ന് മാസത്തെ പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റായി ലഭിക്കും. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പ് സഹിതം ജനുവരി 28 ന് സൈബർശ്രീ സെന്റർ, സി-ഡിറ്റ്, പൂർണ്ണിമ, റ്റി.സി.81/2964, തൈക്കാട്.പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9446455052, 8921412961, 8281627887.

പി.എൻ.എക്സ്. 242/19

date