Skip to main content

രാഷ്ട്രീയകക്ഷികൾക്കായി വോട്ടിംഗ് മെഷീൻ, വി.വി.പാറ്റ്  ബോധവത്കരണം 11ന്

 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമനുസരിച്ച് രാഷ്ട്രീയകക്ഷി നേതാക്കൾക്കായി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെയും വി.വി. പാറ്റിന്റെയും ബോധവത്കരണ പരിപാടി ഫെബ്രുവരി 11ന് സംഘടിപ്പിക്കും. നിയമസഭാ മന്ദിരത്തിലെ 5 ഇ കോൺഫറൻസ് ഹാളിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. പരിപാടിയെ അഭിസംബോധന ചെയ്ത് മുൻ അഡീ. ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ സംസാരിക്കും.

നിയമസഭയിലെ രാഷ്ട്രീയകക്ഷി നേതാക്കളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന പ്രസിഡൻറ് /സെക്രട്ടറിമാർ എന്നിവർക്കായാണ് ഈ ബോധവത്കരണ പരിപാടി. വോട്ടിംഗ് മെഷീന്റെയും വി.വി പാറ്റിന്റെയും പ്രവർത്തനവും സാങ്കേതിക വശങ്ങളും ഈ മേഖലയിലെ വിദഗ്ധരും ഇ.സി.ഐ.എല്ലിലെ പ്രമുഖ എഞ്ചിനീയർമാരും വിശദീകരിക്കും. രണ്ടു സെഷനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ രാഷ്ട്രീയകക്ഷി നേതാക്കളുമായി സംവദിക്കും. ഉച്ചയ്ക്ക് ശേഷം മെഷീനുകളുടെ സാങ്കേതികവശങ്ങളും പ്രവർത്തനവും വിശദീകരിക്കുന്ന സെഷനായിരിക്കും.

പി.എൻ.എക്സ്. 483/19

date