Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

 

      നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2019 - 2020 അധ്യയന വര്‍ഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മേയ് രണ്ടാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും. മേയ് മൂന്നിനാണ് പ്രവേശന പരീക്ഷ.

60 കംപ്യൂട്ടറുകളുള്ള ഐ.ടി. ലാബ്, കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ മള്‍ട്ടി ജിം സൗകര്യത്തോടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലാബ് എന്നിവ സ്‌കൂളില്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8606251157, 9400006460.
(പി.ആര്‍.പി. 525/2019)

 

date