Post Category
കൊടുവായൂര്‍ വൃദ്ധവികലാംഗ സദനത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കൊടുവായൂര്‍ വൃദ്ധവികലാംഗ സദനത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (മാര്‍ച്ച് 15) വൈകിട്ട് നാലിന്് കെ. രാധാകൃഷ്ണന്‍ എം.പി.നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് പൊതുയോഗം കൊടുവായൂര്‍ ഗ്രാമപീടികയില്‍ ചേരും.
ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ വൃദ്ധര്‍ക്കും വികലാംഗര്‍ക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ളതാണ് ഈ പദ്ധതി. കെ. ബാബു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ. ബിനുമോള്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ചിന്നക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments