Skip to main content

ഊരകം നോര്‍ത്ത് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച ഊരകം നോര്‍ത്ത് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 9 ലക്ഷം രൂപയോളം ചിലവഴിച്ച് ഏകദേശം മുപ്പതില്‍പ്പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

 ഉദ്ഘാടനയോഗത്തില്‍ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, ഗുണഭോക്തൃ സമിതി പ്രസിഡന്റും പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ ബാബു ചുക്കത്ത്, തിലകന്‍ ചിന്നങ്ങത്ത്, ഭരതന്‍ ചുക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

date